Nov
28
Filed Under (വീക്ഷണം) by sreekumar on 28-11-2010
Nov
02
Filed Under (വീക്ഷണം) by sreekumar on 02-11-2010
Jun
25
Filed Under (വീക്ഷണം) by sreekumar on 25-06-2010

ICT-വിവരവിനിമയസാങ്കേതികവിദ്യയുടെ സ്വാധീനം വിദ്യാഭ്യാസരംഗത്ത് വലിയമാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.അധ്യാപകവൃത്തി നാക്കും ചോക്കും മാത്രം ഉപയോഗിച്ച് നടത്തുവാന്‍ സാധിക്കുന്ന ഒന്നാണെന്നും അച്ചടക്കം ചൂരല്‍വടിപ്രയോഗത്താല്‍മാത്രം സാധ്യമാകുന്നതാണെന്നുമുള്ള വാദത്തിന്റെ വ്യക്താക്കള്‍ പക്ഷേ ഇപ്പോഴുമുണ്ട്. കുട്ടികള്‍ക്കു പഠിക്കുവാന്‍തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകമല്ലാതെ മറ്റൊരുപുസ്തകവും കഴിഞ്ഞ പത്തുവര്‍ഷമായി കൈകൊണ്ടുതൊട്ടിട്ടില്ലാത്തവര്‍ ഇന്നും അധ്യാപകരുടെയിടയിലുണ്ട്. വിവരവിനിമയസാങ്കേതികവിദ്യയുടെ വളര്‍ച്ചമൂലം അറിവുനേടാന്‍ പാഠപുസ്കകങ്ങളെമാത്രം ആശ്രയിക്കേണ്ട സാഹചര്യം മാറിയിരിക്കുന്നു.കുട്ടിയില്‍ സ്വയം പഠനത്തിലുള്ള താല്പര്യം ആണ് വളര്‍ത്തേണ്ടത്.ചില ചോദ്യങ്ങളിലൂടെ അറിവു പരിശോധിക്കപ്പെടുന്ന പരീക്ഷാരീതിയും മാറിവരുന്നു.കൂട്ടിയിട്ടിരിക്കുന്ന തേങ്ങകള്‍ക്കിടയില്‍ കരിക്കുണ്ടോ (മൂപ്പെത്താത്ത തേങ്ങ) എന്ന് പരിശോധിക്കുന്നതിന് അറിവുമാത്രം കൊണ്ടു സാധിക്കുമോ?

കരിക്കുണ്ടോ എന്നു പരിശോധിക്കുന്നതിന് നേടേണ്ട അറിവുകള്‍

1. പച്ചനിറം കൂടുതല്‍

2. ഭാരം കൂടുതല്‍

3. വലിപ്പം കൂടുതല്‍?

4. ഞെട്ടിനോടടുത്ത സ്ഥലത്ത് ഇളം പച്ച

5. കുലുക്കി നോക്കിയാല്‍ കുലുങ്ങില്ല

തുടങ്ങിയവയാണെന്നിരിക്കട്ടെ.

ഈ അഞ്ചു കാര്യം കാണാപ്പാഠം പഠിക്കുന്ന കുട്ടി ഒരു കരിക്കെങ്ങിനെ

തെരഞ്ഞെടുക്കാം എന്ന ചോദ്യത്തിന് 100 ശതമാനം മാര്‍ക്കും വാങ്ങും.

പക്ഷേ..ജീവിതത്തില്‍ കരിക്ക് കണ്ടിട്ടില്ലാത്ത ആ കുട്ടി തേങ്ങാക്കൂമ്പാരത്തില്‍ നിന്നും

ഒരു കരിക്ക് ഒരിക്കലും തെരഞ്ഞെടുക്കുകയില്ല.

കാരണം ആ കുട്ടി തേങ്ങ കണ്ടിട്ടില്ല.കരിക്കും കണ്ടിട്ടില്ല.

1.പച്ചനിറം താരതമ്യം ചെയ്യണം.

2. തേങ്ങയുടെ ഭാരവും കരിക്കിന്റെ ഭാരവും അനുഭവപ്പെടണം.

3. വലിപ്പം താരതമ്യം ചെയ്യണം.

4. ഞെട്ടിന്റെ ഭാഗം തിരിച്ചറിയണം.

5.വെള്ളത്തിന്റെ കുലുക്കം അനുഭവിച്ചറിയണം.

തേങ്ങയും കരിക്കുമായി അനുഭവപരിചയമുള്ള മറ്റൊരു കുട്ടി ഈ അഞ്ചു പോയിന്റും എഴുതാത്തതിനാല്‍ പരീക്ഷയില്‍ പൂജ്യനായാലും കരിക്കു കണ്ടെത്താന്‍ മിടുക്കനായിരിക്കും.

ഇതില്‍ ഏതുകുട്ടിയെയാണ് സമൂഹത്തിനാവശ്യം?

തുടരും….

Jun
22

വി.എച്ച്.എസ്.എസ് സ്റ്റാഫിനുള്ള ലിനക്സ് പരിശീലനം ജൂണ്‍ 28 മുതല്‍

വിശദവിവരങ്ങള്‍ക്ക്

C-3986 TRAINING IT@school, LTA

VCD കള്‍ VLC മീഡിയാ പ്ലെയറില്‍ പ്രവര്‍ത്തിപ്പിക്കാം.
സഹായത്തിനായി VLC media player

ഡി.ഡി.ഒ മാര്‍ക്കും ശമ്പളം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുമുള്ള പരിശീലനക്ലാസ്സുകള്‍ ജനുവരി 18 മുതല്‍ നടക്കും

എസ്.എസ്.എല്‍.സി. എ-ലിസ്റ്റ് അപ് ലോഡ് ചെയ്യുന്നതിനുവേണ്ടി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് തെറ്റാണെന്നുള്ള സന്ദേശം വരുന്നതിനുള്ള കാരണം ശരിയായ ബ്രൗസറിന്റെ അഭാവമാണ്. ഇതു പരിഹരിക്കുവാന്‍ മോസില്ല ഫയര്‍ഫോക്സ് 3 ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും.

അതിനുള്ള സഹായം ചുവടെ

മോസില്ല ഫയര്ഫോക്സ് 3 ഇന്സ്റ്റലേഷന് സഹായം

ചില സ്ക്രീന്‍ ഷോട്ടുകള്‍ സഹായം

മോസില്ലാ ഫയര്‍ഫോക്സ് 3 ഡൗണ്‍ലോഡ്
ഫയര്‍ഫോക്സ് 3

ഇത്തവണ ഓണ്‍ലൈനായി നടത്തുന്ന സ്ക്കൂള്‍ കലോല്‍സവ ഡേറ്റാ എന്ട്രി ഐ.ടി.@സ്ക്കൂളിന്റെ

നേതൃത്വത്തിലാണ് നടക്കുന്നത്. SITC മാരുടെ നേതൃത്വത്തിലാണ് ഡേറ്റാ എന്ട്രി നടത്തുന്നത്.

നാളെ കണ്‍വീനര്‍മാര്‍ക്കും എ.ഇ.ഒ മാര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഉള്ള പരിശീലനക്ലാസ്സ് തിരുവല്ലയിലെ നടക്കും

ഐ.ടി.@സ്ക്കൂളിന്റെ ഇ.റ്റി.സി.യില്‍ വച്ചു നടക്കും.

എസ്.എസ്.എല്‍.സി. എ-ലിസ്റ്റ് തയ്യാറാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ തയ്യാറായി.ഈ മാസത്തോടുകൂടി പരിശീലനം പൂര്‍ത്തിയാകും.

പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ സ്ക്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഇന്നു പൂര്‍ത്തിയായി.പരീക്ഷഭവനില്‍ നിന്ന

സ്ക്കൂള്‍ എസ്.ഐ.റ്റി.സി മാരുടെ യോഗം 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന്

പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്റഡറി സ്ക്കളില്‍ വച്ചു നടക്കും.

  • RSS മാതൃഭൂമി

    • എ.എം.ആര്‍.ഐ അപകടം: രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
      കൊല്‍ക്കത്ത: എ.എം.ആര്‍.ഐ ആസ്പത്രിയില്‍ കഴിഞ്ഞമാസമുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാരെ അറസ്റ്റുചെയ്തു. ഡോ. മണി ചെത്രി, ഡോ. പ്രണബ് ദാസ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ഒന്‍പതിനുണ്ടായ തീപ്പിടിത്തത്തില്‍ 90 പേര്‍ മരിച്ചിരുന്നു. വിഷപ്പുക ശ്വസിച്ചായിരുന്നു മരണം. ഇതിനിടെ എ.എം.ആര്‍.ഐ ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ഒര […]
    • എസ്.എം. കൃഷ്ണക്കെതിരായ നടപടിക്ക് സ്‌റ്റേ
      ന്യൂഡല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത പോലീസിന്റെ അന്വേഷണം തുടരാന്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ അല്‍താമസ് കബീര്‍, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. കൃഷ്ണയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്ത നടപടിയെ അപക്വമെന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇതുമായി […]
    • സുധാകരന് അഭിവാദ്യ ബോര്‍ഡ്: നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
      കണ്ണൂര്‍: ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നീക്കിയ അഭിവാദ്യ ബോര്‍ഡ് പുനഃസ്ഥാപിച്ചതിന്റെ പേരില്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹികളടക്കം ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡാണ് പ്രശ്‌നമുണ്ടാക്കിയത്. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ നിര […]
    • മാതൃഭൂമി അറിയിപ്പ്
      കോഴിക്കോട്: റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് (ജനുവരി 26) പത്രത്തിന് അവധിയായിരുന്നതിനാല്‍ വെള്ളിയാഴ്ച പ്രിന്റ് എഡിഷന്‍ വാര്‍ത്തകള്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. […]
    • മല്ലപ്പെരിയാര്‍: ചര്‍ച്ചയ്ക്ക് തയ്യാര്‍ - ഉമ്മന്‍ ചാണ്ടി
      ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന് വെള്ളവും കേരളത്തിന്റെ സുരക്ഷയും ഉറപ്പാക്കി പുതിയ അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി പുതുച്ചേരിയിലേക്ക് പോകവെ ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി […]
    • ഭക്ഷ്യ വിലപ്പെരുപ്പം പൂജ്യത്തിന് താഴെ തുടരുന്നു
      ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ഭക്ഷ്യവിലപ്പെരുപ്പം പൂജ്യത്തിന് താഴെ തന്നെ. ജനവരി 14ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യവിലപ്പെരുപ്പം മൈനസ് 1.03 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് മൈനസ് 0.42 ശതമാനമായിരുന്നു. ഉള്ളി, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവയുടെ വിലയിടിഞ്ഞതാണ് ഭക്ഷ്യ വില സൂചിക കുറയാന്‍ കാരണം. മൊത്തം പച്ചക്കറികളുടെ വിലയില്‍ 47.06 ശതമാനം ഇ […]
    • മോഷണം തടയാന്‍ ചന്ദന മരത്തില്‍ 'ചിപ്പ്'
      തേക്കടി: ചന്ദന മോഷ്ടാക്കളെ തുരത്താനും മോഷണം കണ്ടെത്താനും മരങ്ങളില്‍ ഇലക്‌ട്രോണിക് 'ചിപ്പ്' വയ്ക്കുന്നതിനെപ്പറ്റി വനംവകുപ്പ് ആലോചിക്കുന്നു. മരത്തില്‍ തൊട്ടാല്‍പോലും അറിയാന്‍ കഴിയുന്ന സംവിധാനമാണ് ആലോചനയിലുള്ളതെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. മരം കടത്തിക്കൊണ്ടുപോയാല്‍ ഇലക്‌ട്രോണിക് തരംഗങ്ങളെ പിന്തുടര്‍ന്ന് മോഷ്ടാക്കളെ കണ്ടെത്താനാകും. […]
    • സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 20920 രൂപ
      കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,920 രൂപയും ഗ്രാമിന് 2,615 രൂപയും. വ്യാഴാഴ്ചയാണ് വില ഈ നിലവാരത്തിലേക്ക് ഉയര്‍ന്നത്. ഒറ്റദിവസം കൊണ്ട് പവന് 400 രൂപ വര്‍ധിച്ച് 20,920 രൂപയാകുകയായിരുന്നു. ഈയാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബുധനാഴ്ച 20,520 രൂപയായിരുന്നു പവന്‍വില. അന്താരാഷ്ട്ര വിപണിയില്‍ ഒന്നര മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര് […]
    • ഇടുക്കിയെ വിഭജിക്കാന്‍ അനുവദിക്കില്ല - പി.ജെ.ജോസഫ്
      തൊടുപുഴ: ഇടുക്കി ജില്ലയിയുള്ള ചില പ്രദേശങ്ങള്‍ എടുത്ത് മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍, അത് ഇടുക്കി ജില്ലയിലെ തൊടുപുഴ, ദേവികുളം താലൂക്കുകള്‍ എടുത്തുകൊണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. നാല്പത് വര്‍ഷം മുമ്പ് ഇടുക്കി ജില്ല രൂപവത്കരിക് […]
    • ചില രാജ്യങ്ങളില്‍ ട്വിറ്റര്‍ 'സ്വയം സെന്‍സറിങ്' ഏര്‍പ്പെടുത്തുന്നു
      ലോകത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സ്വന്തം നിലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യം വിലമതിക്കുമ്പോള്‍ തന്നെ, ഓരോ രാജ്യത്തെയും പ്രാദേശിക നിയമങ്ങളുമായി ഒത്തു പാകത്തക്ക വിധമുള്ള നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഒരു രാജ്യത്ത് നിയമപരമായി വിലക്കുള്ള സംഗതിയ […]
  • Categories